2 രാജാക്കന്മാർ 6:18 - സമകാലിക മലയാളവിവർത്തനം18 ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 സിറിയാക്കാർ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ അന്ധമാക്കണമേ.” എലീശയുടെ പ്രാർഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അരാമ്യർ അവന്‍റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്നു പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. Viz kapitola |