Online Bible

- Reklamy -




2 രാജാക്കന്മാർ 4:42 - സമകാലിക മലയാളവിവർത്തനം

42 ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

42 മറ്റൊരിക്കൽ ബാൽ-ശാലീശയിൽനിന്ന് ഒരാൾ ആദ്യഫലങ്ങൾ കൊണ്ടുണ്ടാക്കിയ ഇരുപതു ബാർലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും പ്രവാചകന്റെ അടുക്കൽ കൊണ്ടുവന്നു. “തന്നോടു കൂടെയുള്ളവർക്ക് അതു വിളമ്പുക; അവർ ഭക്ഷിക്കട്ടെ.” എലീശ ഭൃത്യനോടു പറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

42 അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാൻ കൊടുക്ക എന്ന് അവൻ കല്പിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 അനന്തരം ബാൽ-ശാലീശയിൽ നിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും തോൾസഞ്ചിയിൽ കൊണ്ടുവന്നു. “ജനത്തിന് അത് തിന്നുവാൻ കൊടുക്ക” എന്നു അവൻ കല്പിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.

Viz kapitola kopírovat




2 രാജാക്കന്മാർ 4:42

Následuj nás:

Reklamy


Reklamy