2 രാജാക്കന്മാർ 4:38 - സമകാലിക മലയാളവിവർത്തനം38 എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)38 ഒരിക്കൽ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോൾ എലീശ വീണ്ടും ഗില്ഗാലിൽ വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവർക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 അനന്തരം എലീശാ ഗിൽഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകഗണം അവന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്‍റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്തു വച്ചു പ്രവാചക ഗണത്തിനു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു. Viz kapitola |