2 രാജാക്കന്മാർ 14:7 - സമകാലിക മലയാളവിവർത്തനം7 ഉപ്പുതാഴ്വരയിൽവെച്ച് പതിനായിരം ഏദോമ്യരെ തോൽപ്പിക്കുകയും യുദ്ധത്തിൽ സേലാ പിടിച്ചടക്കുകയും ചെയ്തത് ഈ അമസ്യാവുതന്നെ. അദ്ദേഹം സേലായ്ക്ക് യൊക്തെയേൽ എന്നു പേരുവിളിച്ചു; അത് ഇന്നുവരെയും അപ്രകാരംതന്നെ അറിയപ്പെടുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 അമസ്യാ ഉപ്പുതാഴ്‌വരയിൽവച്ച് പതിനായിരം എദോമ്യരെ കൊല്ലുകയും മിന്നലാക്രമണത്തിലൂടെ സേല പിടിച്ചടക്കി അതിന് ‘യൊക്തയേൽ’ എന്ന പേരു കൊടുക്കുകയും ചെയ്തു; അത് ഇന്നും ആ പേരിൽ അറിയപ്പെടുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അവൻ ഉപ്പുതാഴ്‌വരയിൽവച്ച് എദോമ്യരിൽ പതിനായിരം പേരെ കൊന്നു. സേലയെ യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേർ വിളിച്ചു; അത് ഇന്നുവരെയും പറഞ്ഞുവരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേർ വിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൻ ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു. Viz kapitola |