2 രാജാക്കന്മാർ 14:19 - സമകാലിക മലയാളവിവർത്തനം19 അമസ്യാവിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു; അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 തനിക്കെതിരെ യെരൂശലേമിൽ ഗൂഢാലോചന നടക്കുന്ന വിവരമറിഞ്ഞ് അയാൾ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ ശത്രുക്കൾ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ അവിടെവച്ച് വധിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 യെരൂശലേമിൽ അവനു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ട് അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 യെരൂശലേമിൽ അവനു വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു. Viz kapitola |