Online Bible

- Reklamy -




2 രാജാക്കന്മാർ 10:30 - സമകാലിക മലയാളവിവർത്തനം

30 യഹോവ യേഹുവിനോട്: “എന്റെ ദൃഷ്ടിയിൽ നന്മയായുള്ളത് അനുഷ്ഠിക്കുന്നതിൽ നീ വേണ്ടതുപോലെ പ്രവർത്തിച്ചു; എന്റെ ഇംഗിതമനുസരിച്ചുള്ളതെല്ലാം ആഹാബ് ഗൃഹത്തോടു ചെയ്തുമിരിക്കുന്നു. അതിനാൽ നിന്റെ പിൻഗാമികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും” എന്ന് അരുളിച്ചെയ്തു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

30 സർവേശ്വരൻ യേഹൂവിനോടു പറഞ്ഞു: “നീ എന്റെ ഹിതാനുസരണം പ്രവർത്തിച്ചു; ആഹാബിന്റെ ഗൃഹത്തെ സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം നീ ചെയ്തു. അതുകൊണ്ട് നിന്റെ പുത്രന്മാർ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ നാലാം തലമുറവരെ വാഴും.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

30 യഹോവ യേഹൂവിനോട്: എനിക്ക് ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരമൊക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്ന് അരുളിച്ചെയ്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 യഹോവ യേഹൂവിനോട്: “എനിക്ക് ഇഷ്ടമുള്ളത് നീ നന്നായി ചെയ്തതുകൊണ്ടും എന്‍റെ ഹിതപ്രകാരം ഒക്കെയും ആഹാബ് ഗൃഹത്തോട് ചെയ്തതുകൊണ്ടും നിന്‍റെ പുത്രന്മാർ യിസ്രായേലിന്‍റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും” എന്നു അരുളിച്ചെയ്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 യഹോവ യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബുഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.

Viz kapitola kopírovat




2 രാജാക്കന്മാർ 10:30

Následuj nás:

Reklamy


Reklamy