2 രാജാക്കന്മാർ 10:13 - സമകാലിക മലയാളവിവർത്തനം13 അദ്ദേഹം യെഹൂദാരാജാവായിരുന്ന അഹസ്യാവിന്റെ ചില ബന്ധുജനങ്ങളെ കണ്ടുമുട്ടി. “നിങ്ങൾ ആരാണ്?” അദ്ദേഹം അവരോടു ചോദിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യാവിന്റെ ബന്ധുക്കളാണ്. രാജാവിന്റെയും രാജമാതാവിന്റെയും കുടുംബാംഗങ്ങളെക്കണ്ട് അഭിവാദ്യംചെയ്യുന്നതിനായി ഞങ്ങൾ വന്നിരിക്കുന്നു.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 മാർഗമധ്യേ ‘ആട്ടിടയന്മാരുടെ താവളം’ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിയപ്പോൾ യേഹൂ യെഹൂദാരാജാവായ അഹസ്യായുടെ ചാർച്ചക്കാരെ കണ്ടു. “നിങ്ങൾ ആരാണ്” എന്ന് അയാൾ ചോദിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യായുടെ ചാർച്ചക്കാരാണ്; രാജാവിനെയും രാജ്ഞിയുടെ പുത്രന്മാരെയും മറ്റു രാജകുടുംബാംഗങ്ങളെയും സന്ദർശിക്കാൻ പോകുകയാണ്.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 യേഹൂ യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്വാൻ പോകയാകുന്നു എന്ന് അവർ പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 യേഹൂ യെഹൂദാ രാജാവായ അഹസ്യാവിന്‍റെ സഹോദരന്മാരെ കണ്ടിട്ട്: “നിങ്ങൾ ആർ” എന്നു ചോദിച്ചു. “ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്‍റെയും രാജ്ഞിയുടെയും മക്കളെ വന്ദനം ചെയ്യുവാൻ പോകുകയാകുന്നു” എന്നു അവർ പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു. Viz kapitola |