Online Bible

- Reklamy -




2 കൊരിന്ത്യർ 10:2 - സമകാലിക മലയാളവിവർത്തനം

2 ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ കർക്കശമായി പെരുമാറാൻ എന്നെ നിർബന്ധിതനാക്കരുതെന്നാണ് എന്റെ അഭ്യർഥന. ഞങ്ങൾ ഭൗതികമായ ലക്ഷ്യങ്ങളെ മുൻനിറുത്തി പ്രവർത്തിക്കുന്നു എന്നു പറയുന്നവരോട് കർക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുത് എന്ന് അപേക്ഷിക്കുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.

Viz kapitola kopírovat




2 കൊരിന്ത്യർ 10:2

Následuj nás:

Reklamy


Reklamy