Online Bible

- Reklamy -




1 തിമൊഥെയൊസ് 1:3 - സമകാലിക മലയാളവിവർത്തനം

3 ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3-4 ഞാൻ മാസിഡോണിയയിലേക്കു പോകുമ്പോൾ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസിൽ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങൾ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവർ അങ്ങനെ ചെയ്യാതിരിക്കുവാൻ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാൾ അധികമായി വിവാദപരമായ പ്രശ്നങ്ങൾ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോട് ആജ്ഞാപിക്കേണ്ടതിന്

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു

Viz kapitola kopírovat




1 തിമൊഥെയൊസ് 1:3

Následuj nás:

Reklamy


Reklamy