1 ശമൂവേൽ 29:3 - സമകാലിക മലയാളവിവർത്തനം3 അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു. ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 ഫെലിസ്ത്യസേനാനായകന്മാർ അവരെ കണ്ട്: “ഈ എബ്രായർ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. ആഖീശ് അവരോടു പറഞ്ഞു: “ഇതു ദാവീദല്ലേ? ഇവൻ ഇസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്നു; ദിവസങ്ങളല്ല വർഷങ്ങളായി അവൻ എന്റെ കൂടെയാണു പാർക്കുന്നത്; എന്നെ ആശ്രയിച്ചുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ ഇവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന് എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഫെലിസ്ത്യ പ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?” ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽ രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്ര വര്‍ഷമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു. Viz kapitola |