Online Bible

- Reklamy -




1 ശമൂവേൽ 28:21 - സമകാലിക മലയാളവിവർത്തനം

21 ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു!

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 മന്ത്രവാദിനി ശൗലിന്റെ അടുക്കൽ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവൻ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയൻ നിന്റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അപ്പോൾ ആ സ്ത്രീ ശൗലിന്‍റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ടു അവനോട്: “അടിയൻ നിന്‍റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.

Viz kapitola kopírovat




1 ശമൂവേൽ 28:21

Následuj nás:

Reklamy


Reklamy