Online Bible

- Reklamy -




1 ശമൂവേൽ 25:37 - സമകാലിക മലയാളവിവർത്തനം

37 പ്രഭാതത്തിൽ നാബാൽ അയാളുടെ മദ്യലഹരി ഒഴിഞ്ഞ സമയത്ത് സകലകാര്യങ്ങളും ഭാര്യ അയാളോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അയാളുടെ ഹൃദയം നിർജീവമായി; അയാൾ മരവിച്ചിരുന്നുപോയി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

37 രാവിലെ ലഹരി വിട്ടുമാറിയപ്പോൾ അവൾ വിവരമെല്ലാം അയാളോടു പറഞ്ഞു. അതു കേട്ട് അയാൾ മരവിച്ച് ഒരു ശിലപോലെ നിർജീവമായി;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

37 എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 എന്നാൽ രാവിലെ നാബാലിന്‍റെ വീഞ്ഞിന്‍റെ ലഹരി മാറിയശേഷം അവന്‍റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്‍റെ ഹൃദയം അവന്‍റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി. അവൻ ശിലാസമനായി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി.

Viz kapitola kopírovat




1 ശമൂവേൽ 25:37

Následuj nás:

Reklamy


Reklamy