1 രാജാക്കന്മാർ 3:20 - സമകാലിക മലയാളവിവർത്തനം20 അവിടത്തെ ദാസിയായ അടിയൻ ഉറക്കത്തിലായിരുന്നപ്പോൾ, രാത്രിയിൽ ഇവൾ എഴുന്നേറ്റ് അടിയന്റെ അരികിൽനിന്നും കുഞ്ഞിനെ എടുത്ത് അവളുടെ വശത്തും തന്റെ മരിച്ച കുഞ്ഞിനെ അടിയന്റെ വശത്തും കിടത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 അർധരാത്രിയിൽ അടിയൻ ഉറങ്ങിക്കിടക്കുമ്പോൾ അവൾ എഴുന്നേറ്റ് അടിയന്റെ കുഞ്ഞിനെ എടുത്ത് അവളുടെ മാറോടു ചേർത്തു കിടത്തി; മരിച്ച കുഞ്ഞിനെ എന്റെ അടുത്തും കിടത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 അവൾ അർധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്ന് അടിയന്റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളയ്ക്കലും കിടത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്‍റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്‍റെ മാർവ്വിടത്തിലും കിടത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി. Viz kapitola |