1 രാജാക്കന്മാർ 20:30 - സമകാലിക മലയാളവിവർത്തനം30 ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 ശേഷിച്ച ഇരുപത്തി ഏഴായിരം പേർ അഫേക്കിലേക്ക് ഓടിപ്പോയി. അവരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദ് ഓടി പട്ടണത്തിലെ ഒരു ഉള്ളറയിൽ കയറി ഒളിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 ശേഷിച്ചവർ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു. Viz kapitola |