1 രാജാക്കന്മാർ 11:4 - സമകാലിക മലയാളവിവർത്തനം4 ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്റെ പിതാവായ ദാവീദ് ദൈവമായ സർവേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോൻ അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. Viz kapitola |