1 രാജാക്കന്മാർ 11:24 - സമകാലിക മലയാളവിവർത്തനം24 അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോൾ അയാൾ ഒരു കവർച്ചസംഘം സംഘടിപ്പിച്ച് അതിന്റെ തലവനായിത്തീർന്നു. അവർ ദമാസ്കസിൽ ചെന്ന് അവിടെ പാർത്തു. അനുയായികൾ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്ന് അവിടെ പാർത്തു ദമ്മേശെക്കിൽ വാണു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോൾ അവൻ കുറെആളുകളെ സംഘടിപ്പിച്ച് അവരുടെ നായകനായ്തീർന്നു; അവർ ദമാസ്കസിൽ ചെന്നു പാർത്ത് അവിടെ വാണു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു. Viz kapitola |