1 രാജാക്കന്മാർ 1:53 - സമകാലിക മലയാളവിവർത്തനം53 അതിനുശേഷം ശലോമോൻരാജാവ് ആളയച്ച് അദോനിയാവിനെ യാഗപീഠത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദോനിയാവു വന്ന് ശലോമോൻ രാജാവിനെ നമസ്കരിച്ചു. “താങ്കളുടെ ഭവനത്തിലേക്കു പൊയ്ക്കൊള്ളൂ,” എന്ന് ശലോമോൻ അയാളോടു കൽപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)53 ശലോമോൻരാജാവ് ആളയച്ച് അയാളെ യാഗപീഠത്തിങ്കൽനിന്നു വരുത്തി. അയാൾ രാജാവിനെ താണുവണങ്ങി; “വീട്ടിൽ പൊയ്‍ക്കൊള്ളാൻ” ശലോമോൻ അയാളോടു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)53 അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം53 അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: “നിന്റെ വീട്ടിൽ പൊയ്ക്കൊൾക” എന്നു കല്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)53 അങ്ങനെ ശലോമോൻരാജാവു ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു. Viz kapitola |