1 രാജാക്കന്മാർ 1:5 - സമകാലിക മലയാളവിവർത്തനം5 ഇതേസമയം ദാവീദിന് ഹഗ്ഗീത്തിൽ ജനിച്ച മകനായ അദോനിയാവ്: “ഞാൻ രാജാവായിത്തീരും” എന്നു നിഗളത്തോടെ പറഞ്ഞു. തന്റെ മുമ്പിൽ ഓടുന്നതിന് രഥങ്ങളോടും കുതിരകളോടുംകൂടെ അൻപത് അകമ്പടിക്കാരെയും അദ്ദേഹം ഒരുക്കിനിർത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5-6 അബ്ശാലോമിന്റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്റെയും ഹഗ്ഗീത്തിന്റെയും പുത്രന്മാരിൽ മൂത്തവൻ. അവനും അതികോമളനായിരുന്നു; അവന്റെ തെറ്റായ പ്രവൃത്തികൾക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവൻ രാജാവാകാൻ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാൻ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും സമ്പാദിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അനന്തരം ഹഗ്ഗീത്തിന്‍റെ മകൻ അദോനീയാവ് നിഗളിച്ചു “ഞാൻ രാജാവാകും” എന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു. Viz kapitola |