1 ദിനവൃത്താന്തം 25:3 - സമകാലിക മലയാളവിവർത്തനം3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 കിന്നരം മീട്ടി സർവേശ്വരനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടു പ്രവചിച്ചിരുന്ന യെദൂഥൂന്റെ കീഴിൽ അയാളുടെ പുത്രന്മാരായ ഗെദല്യാ, സെരി, യെശയ്യാ, ശിമയി, ഹശബ്യാ, മത്ഥിഥ്യാ എന്നീ ആറു പേർ പ്രവർത്തിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറു പേർ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യെദൂഥൂന്യരിൽ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദല്യാവ്, സെരി, യെശയ്യാവ്, ഹശബ്യാവ്, മത്ഥിഥ്യവ് എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ. Viz kapitola |