Online Bible

- Reklamy -




1 ദിനവൃത്താന്തം 24:31 - സമകാലിക മലയാളവിവർത്തനം

31 അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

31 ഇവരും തങ്ങളുടെ ചാർച്ചക്കാരായ അഹരോന്റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്റെയും സാദോക്കിന്റെയും അഹീമേലെക്കിന്റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തിൽ നറുക്കിട്ടു. പിതൃഭവനത്തലവൻ എന്നോ അയാളുടെ അനുജൻ എന്നോ ഉള്ള വ്യത്യാസം അവർ പരിഗണിച്ചില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

31 അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‍രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതത് പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌ രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

Viz kapitola kopírovat




1 ദിനവൃത്താന്തം 24:31

Následuj nás:

Reklamy


Reklamy