1 ദിനവൃത്താന്തം 20:2 - സമകാലിക മലയാളവിവർത്തനം2 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അയാളുടെ തലയിൽ നിന്നെടുത്തു. അത് ഒരു താലന്ത് സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. വിലയേറിയ ഒരു രത്നവും അതിൽ പതിച്ചിരുന്നു. അതു ദാവീദ് തന്റെ ശിരസ്സിലണിഞ്ഞു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലുകളും ദാവീദ് കൊണ്ടുപോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അത് ദാവീദിന്‍റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്നു ധാരാളം കൊള്ളയും കൊണ്ടുപോന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു. Viz kapitola |