Online Bible

- Reklamy -




1 ദിനവൃത്താന്തം 12:18 - സമകാലിക മലയാളവിവർത്തനം

18 അപ്പോൾ മുപ്പതുപേർക്കു തലവനായ അമാസായിയുടെമേൽ ദൈവാത്മാവു വന്നു; അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ! യിശ്ശായിപുത്രാ, ഞങ്ങൾ നിന്നോടുകൂടെ! സമാധാനം, നിനക്കു സമാധാനം, നിന്നെ സഹായിക്കുന്നവർക്കും സമാധാനം; കാരണം അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കും!” അപ്പോൾ ദാവീദ് അവരെ സ്വീകരിച്ചു; തന്റെ കവർച്ചപ്പടയുടെ തലവന്മാരായി അവരെ നിയമിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 ‘മുപ്പതു’ പേരുടെ തലവനായിത്തീർന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു: “ദാവീദേ, ഞങ്ങൾ അങ്ങയുടെ പക്ഷത്താണ്! യിശ്ശായിപുത്രാ, ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്! സമാധാനം, അങ്ങേക്കു സമാധാനം അങ്ങയുടെ സഹായികൾക്കും സമാധാനം, ദൈവമാണല്ലോ അങ്ങയുടെ സഹായി.” ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്റെ നായകന്മാരാക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 അപ്പോൾ മുപ്പതു പേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണയ്ക്കുന്നത് എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിനു തലവന്മാരാക്കി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവ് വന്നു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായിപുത്രാ, നിന്‍റെ പക്ഷക്കാർ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്‍റെ സഹായികൾക്കും സമാധാനം; നിന്‍റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത്” എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

Viz kapitola kopírovat




1 ദിനവൃത്താന്തം 12:18

Následuj nás:

Reklamy


Reklamy