19 പവ്‌ലോശ് ഇന്റ് പേശന്റ നാന് എന്റ കെയ്‌കൊണ്ട്തിന്ന എയ്‌തന്റതാണും ഇത്. നിക്ക് തെര്‌വാനിക്കൊള്ളത് നാന് തന്ത് തീറ്പ്പിൻ. നാനാണും നിന്ന കിര്ശ്തുവാട്ടക്കി എട്ത്ത് വന്ത്ത് ഇന്റ് നിന്നോട പേശന്റ കാരിയമില്ലല്ലോ.