മർക്കൊസ് 7:5 - സത്യവേദപുസ്തകം OV Bible (BSI)5 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അതിനാൽ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാർ നമ്മുടെ പൂർവികന്മാരുടെ ആചാരങ്ങൾ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോടു ചോദിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം5 അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു. Viz kapitola |