യിരെമ്യാവ് 46:4 - സത്യവേദപുസ്തകം OV Bible (BSI)4 കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേൽ കയറുവിൻ, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. നിങ്ങളുടെ കുന്തങ്ങൾ മിനുക്കുകയും കവചങ്ങൾ ധരിക്കുകയും ചെയ്യുവിൻ. എന്താണു ഞാൻ കാണുന്നത്? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! പടത്തൊപ്പിയുമായി അണിനിരക്കുവിൻ; കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം4 ആൺകുതിരകളെ യുദ്ധസജ്ജമാക്കുക, അതിന്മേൽ ആരൂഢരാകുക! ശിരോകവചമണിഞ്ഞ് അണിനിരക്കുക! കുന്തങ്ങൾ മിനുക്കി കവചം ധരിക്കുക! Viz kapitola |