യിരെമ്യാവ് 23:24 - സത്യവേദപുസ്തകം OV Bible (BSI)24 ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്ത് ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 എന്റെ ദൃഷ്‍ടിയിൽ പെടാതെ രഹസ്യസങ്കേതങ്ങളിൽ ആർക്കെങ്കിലും ഒളിച്ചിരിക്കാൻ കഴിയുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്‌ക്കുന്നവനല്ലേ ഞാൻ എന്ന് അവിടുന്നു ചോദിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 “ഞാൻ കാണാത്തവിധം ആർക്കെങ്കിലും രഹസ്യമായി ഒളിക്കുവാൻ കഴിയുമോ?” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ” എന്നു യഹോവയുടെ അരുളപ്പാടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു. Viz kapitolaസമകാലിക മലയാളവിവർത്തനം24 “ഞാൻ കാണാതവണ്ണം ഒരു മനുഷ്യന് ഒളിവിടങ്ങളിൽ ഒളിക്കാൻ കഴിയുമോ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്. Viz kapitola |