യിരെമ്യാവ് 16:10 - സത്യവേദപുസ്തകം OV Bible (BSI)10 നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾ ചെയ്ത പാപം എന്ത് എന്ന് അവർ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ: Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഈ ജനത്തോടു ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോൾ അവർ നിന്നോടു ചോദിക്കും. “ഞങ്ങൾക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സർവേശ്വരൻ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങൾ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഞങ്ങൾ എന്തു പാപം ചെയ്തു?” Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 “നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്നു അവർ നിന്നോട് ചോദിക്കുമ്പോഴും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്തു എന്നു അവർ നിന്നോടു ചോദിക്കുമ്പോഴും Viz kapitolaസമകാലിക മലയാളവിവർത്തനം10 “നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’ Viz kapitola |