2 രാജാക്കന്മാർ 9:26 - സത്യവേദപുസ്തകം OV Bible (BSI)26 നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവച്ച് ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊൾക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരംതന്നെ ഈ നിലത്തിൽ എറിഞ്ഞുകളക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 അവിടുന്ന് അരുളിച്ചെയ്തു: ‘നാബോത്തിനെയും അവന്റെ പുത്രന്മാരെയും കൊല ചെയ്തത് ഇന്നലെ ഞാൻ കണ്ടു; ഇവിടെ വച്ചുതന്നെ ഞാൻ അതിനു പ്രതികാരം ചെയ്യുമെന്നു സത്യം ചെയ്യുന്നു.’ സർവേശ്വരൻ കല്പിച്ചതുപോലെ അവനെ എടുത്തുകൊണ്ട് പോയി അവിടെ എറിയുക.” Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 ‘നാബോത്തിന്‍റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തു വച്ചു ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓർത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചനപ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക. Viz kapitolaസമകാലിക മലയാളവിവർത്തനം26 ‘യഹോവ അരുളിച്ചെയ്യുന്നു: ഇന്നലെ ഞാൻ നാബോത്തിന്റെയും അയാളുടെ പുത്രന്മാരുടെയും രക്തം കണ്ടു. ഈ സ്ഥലത്തുവെച്ചുതന്നെ നിന്നെക്കൊണ്ടു ഞാൻ അതിനുപകരം കൊടുപ്പിക്കും എന്ന് യഹോവ വിധിച്ചിരിക്കുന്നു.’ അതുകൊണ്ട് യഹോവയുടെ അരുളപ്പാടനുസരിച്ച് അയാളെ എടുത്ത് ആ സ്ഥലത്തുതന്നെ എറിഞ്ഞുകളയുക.” Viz kapitola |