1 ദിനവൃത്താന്തം 20:1 - സത്യവേദപുസ്തകം OV Bible (BSI)1 പിറ്റേയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള അടുത്ത വസന്തകാലത്ത്, യോവാബ് സൈന്യത്തോടുകൂടി പുറപ്പെട്ട് അമ്മോന്യരുടെ രാജ്യം ആക്രമിക്കുകയും രബ്ബാനഗരം വളയുകയും ചെയ്തു. ദാവീദ് യെരൂശലേമിൽതന്നെ പാർത്തു. യോവാബ് രബ്ബാ ആക്രമിച്ചു നശിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അടുത്ത വർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബായെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബായെ ആക്രമിച്ച് നശിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു. Viz kapitola |