ഉത്തമഗീതം 7:5 - സത്യവേദപുസ്തകം C.L. (BSI)5 നിന്റെ ശിരസ്സ് കർമ്മേൽമലപോലെ നിനക്ക് മകുടം ചാർത്തുന്നു. നിന്റെ വാർകൂന്തൽ രക്താംബരംപോലെ തിളങ്ങുന്നു. നിന്റെ കുറുനിരകൾ രാജാവിനെ ബദ്ധനാക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെയും നിന്റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 നിന്‍റെ ശിരസ്സ് കർമ്മേൽപോലെയും നിന്‍റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവ് നിന്‍റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീംവാതില്ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു. Viz kapitola |