ഉത്തമഗീതം 7:12 - സത്യവേദപുസ്തകം C.L. (BSI)12 പുലരും മുമ്പ് മുന്തിരിത്തോപ്പിൽ പോയി, മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും മാതളനാരകം പൂവിട്ടോ എന്നും നോക്കാം. അവിടെവച്ച് അങ്ങേക്ക് ഞാൻ എന്റെ പ്രേമം പകരാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക; നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ച് ഞാൻ നിനക്കു എന്‍റെ പ്രേമം തരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. Viz kapitolaസമകാലിക മലയാളവിവർത്തനം12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം. Viz kapitola |