സങ്കീർത്തനങ്ങൾ 5:10 - സത്യവേദപുസ്തകം C.L. (BSI)10 ദൈവമേ, അവരുടെ കുറ്റങ്ങൾക്കു ശിക്ഷ നല്‌കണമേ, സ്വന്തം ഉപായങ്ങളിൽത്തന്നെ അവർ വീഴട്ടെ. അവരുടെ അകൃത്യങ്ങളുടെ ആധിക്യത്താൽ അവരെ തുരത്തണമേ. അങ്ങയെ അവർ ധിക്കരിച്ചിരിക്കുന്നുവല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ദൈവമേ അവരെ കുറ്റം വിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു. Viz kapitolaസമകാലിക മലയാളവിവർത്തനം10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ. Viz kapitola |