സങ്കീർത്തനങ്ങൾ 35:15 - സത്യവേദപുസ്തകം C.L. (BSI)15 എന്നാൽ എന്റെ അനർഥത്തിൽ അവർ ഒരുമിച്ചുകൂടി സന്തോഷിച്ചു. അവർ എനിക്കെതിരെ ഒത്തുചേർന്നു. എനിക്ക് അപരിചിതരായ അധമന്മാർ ഇടവിടാതെ എന്നെ ദുഷിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം15 എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു. Viz kapitola |