NAHUMA 3:3 - സത്യവേദപുസ്തകം C.L. (BSI)3 ഓടുന്ന രഥങ്ങൾ! ആക്രമിക്കുന്ന അശ്വസൈനികർ! മിന്നിജ്വലിക്കുന്ന വാളുകൾ! വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ! കണക്കറ്റു കൊല്ലപ്പെട്ടവർ! ശവശരീരങ്ങളുടെ കൂനകൾ! അവയ്‍ക്കറുതിയില്ല. അവർ ജഡങ്ങളിൽ തട്ടിവീഴുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേക നിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 കുതിക്കുന്ന കുതിരപ്പട; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകർ കൊല്ലപ്പെടുന്നു; അനവധി ശവങ്ങൾ; ശവശരീരങ്ങൾക്കു കണക്കില്ല; അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം3 മുന്നേറുന്ന കുതിരപ്പട, മിന്നുന്ന വാളുകൾ, വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ, അനേകം അത്യാഹിതങ്ങൾ, അനവധി ശവക്കൂമ്പാരങ്ങൾ, അസംഖ്യം ശവശരീരങ്ങൾ, ജനം ശവങ്ങളിൽ തട്ടിവീഴുന്നു— Viz kapitola |