യോശുവ 18:8 - സത്യവേദപുസ്തകം C.L. (BSI)8 “നിങ്ങൾ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ശീലോവിൽ സർവേശ്വരസന്നിധിയിൽ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്റെ അടുക്കൽ മടങ്ങിവരണം.” ഈ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അവർ യാത്ര പുറപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോട് യോശുവ: നിങ്ങൾ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്വിൻ എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്വിൻ” എന്നു യോശുവ അവരോട് പറഞ്ഞിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്വിൻ എന്നു പറഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം8 ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. Viz kapitola |