യിരെമ്യാവ് 10:22 - സത്യവേദപുസ്തകം C.L. (BSI)22 ഇതാ, ഒരു ആരവം അടുത്തു കേൾക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പൽ യെഹൂദാനഗരങ്ങൾ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദാപട്ടണങ്ങൾ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം22 ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും. Viz kapitola |