ന്യായാധിപന്മാർ 20:36 - സത്യവേദപുസ്തകം C.L. (BSI)36 തങ്ങൾ പരാജിതരായി എന്ന് ബെന്യാമീൻഗോത്രക്കാർ മനസ്സിലാക്കി. ഗിബെയായ്‍ക്കു ചുറ്റും നിർത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യർ അവിടെനിന്നു പിൻവാങ്ങി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയയ്ക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ട് ബെന്യാമീന്യർക്കു സ്ഥലം കൊടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ഇങ്ങനെ തങ്ങൾ തോറ്റു എന്ന് ബെന്യാമീന്യർ കണ്ടു; എന്നാൽ യിസ്രായേല്യർ, ഗിബെയെക്കരികെ പതിയിരിപ്പുകാരെ ആക്കിയിരുന്നു; അവരെ വിശ്വസിച്ച് യിസ്രായേല്യർ പിൻവാങ്ങി, ബെന്യാമീന്യർക്ക് സ്ഥലം കൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യർക്കു സ്ഥലം കൊടുത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം36 ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി. ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി. Viz kapitola |