ഉൽപത്തി 42:16 - സത്യവേദപുസ്തകം C.L. (BSI)16 നിങ്ങളിൽ ഒരാൾ പോയി അവനെ കൂട്ടിക്കൊണ്ടുവരിക. ബാക്കിയുള്ളവർ തടവിൽ കഴിയട്ടെ. നിങ്ങൾ പറയുന്നതു സത്യമാണോ എന്ന് അറിയാമല്ലോ. അല്ലെങ്കിൽ ഫറവോയുടെ നാമത്തിൽ ഞാൻ പറയുന്നു, നിങ്ങൾ ചാരന്മാർതന്നെ.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയയ്ക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം16 നിങ്ങളുടെ സഹോദരനെ കൊണ്ടുവരാൻ നിങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരാളെ അയയ്ക്കുക; ശേഷമുള്ളവരെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങൾ സത്യം പറയുകയാണോ എന്ന് ഇങ്ങനെ നിങ്ങളുടെ വാക്കുകളാൽത്തന്നെ പരീക്ഷിച്ചറിയും; അല്ലെന്നുവരികിൽ, ഫറവോനാണെ, നിങ്ങൾ ചാരന്മാർതന്നെ.” Viz kapitola |