യെഹെസ്കേൽ 4:3 - സത്യവേദപുസ്തകം C.L. (BSI)3 ഒരു ഇരുമ്പു തകിടെടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പു മതിലെന്നവിധം വയ്‍ക്കുക. പിന്നീട് നീ അതിന് അഭിമുഖമായി നില്‌ക്കണം. അതു പിടിക്കപ്പെടാൻ പോകുകയാണ്. നീ അതിന്റെ ഉപരോധം ബലപ്പെടുത്തുക. ഇസ്രായേൽജനത്തിന് ഇത് ഒരു അടയാളമായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുമതിലായി വയ്ക്കുക; നിന്റെ മുഖം അതിന്റെ നേരേ വച്ച്, അതു നിരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന് ഒരടയാളം ആയിരിക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്‍റെ നേരെ വച്ചു, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം3 പിന്നീട് ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുകോട്ടയായി നിർത്തുക. തുടർന്ന് നിന്റെ മുഖം അതിന് അഭിമുഖമായി തിരിക്കുക. അത് ഉപരോധിക്കപ്പെടും, നീ അതിന് ഉപരോധം ഏർപ്പെടുത്തണം. ഇത് ഇസ്രായേൽജനത്തിനുള്ള ഒരു ചിഹ്നം ആയിരിക്കും. Viz kapitola |