യെഹെസ്കേൽ 23:3 - സത്യവേദപുസ്തകം C.L. (BSI)3 ഈജിപ്തിൽ ആയിരുന്നപ്പോൾ ചെറുപ്രായത്തിൽ തന്നെ അവർ വ്യഭിചാരത്തിൽ ഏർപ്പെട്ടു. അവരുടെ മാറിടം പ്രേമപൂർവം അമർത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 അവർ മിസ്രയീമിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ച് അവരുടെ കന്യാകുചാഗ്രം ഞെക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവർ മിസ്രയീമിൽ വച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവർ പരസംഗം ചെയ്തു; അവിടെവച്ച് അവരുടെ സ്തനങ്ങൾ തഴുകപ്പെട്ടു; അവരുടെ മാറിടം തലോടപ്പെട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി. Viz kapitolaസമകാലിക മലയാളവിവർത്തനം3 അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു. Viz kapitola |