യെഹെസ്കേൽ 12:7 - സത്യവേദപുസ്തകം C.L. (BSI)7 എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാൻ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാൻ പകൽസമയത്ത് എന്റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവർ കാൺകെ ഞാൻ ഇരുട്ടത്തു പുറപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവർ കാൺകെ തോളിൽ ചുമന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്‍റെ സാധനങ്ങൾ പകൽ സമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്‍റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം7 എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു. Viz kapitola |