ആവർത്തനം 32:36 - സത്യവേദപുസ്തകം C.L. (BSI)36 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവർ ദുർബലരും നിസ്സഹായരും ആണെന്നു കാണുമ്പോൾ സർവേശ്വരൻ തന്റെ ജനത്തോടു നീതി കാട്ടും തന്റെ ദാസരോടു കരുണ കാണിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായിക്കണ്ടിട്ട് അവൻ സ്വദാസന്മാരെക്കുറിച്ച് അനുതപിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 യഹോവ തന്റെ ജനത്തെ ന്യായംവിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്നു കണ്ടിട്ട് അവിടുത്തേക്ക് തന്‍റെ ദാസന്മാരോട് സഹതാപം തോന്നും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം36 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ, യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും. Viz kapitola |