2 ശമൂവേൽ 20:17 - സത്യവേദപുസ്തകം C.L. (BSI)17 യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവൾ ചോദിച്ചു. “അതേ” എന്ന് അയാൾ മറുപടി പറഞ്ഞു. അവൾ യോവാബിനോടു പറഞ്ഞു: “അടിയൻ പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്ന് അവൻ പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്നു ആ സ്ത്രീ ചോദിച്ചു. “അതേ” എന്നു അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്‍റെ വാക്ക് കേൾക്കേണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം17 യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. Viz kapitola |