2 രാജാക്കന്മാർ 16:9 - സത്യവേദപുസ്തകം C.L. (BSI)9 അസ്സീറിയാരാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു; അദ്ദേഹം ദമാസ്കസിലേക്കു പോയി, പട്ടണം പിടിച്ചടക്കി. അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി കീറിലേക്കു കൊണ്ടുപോയി. രെസീൻരാജാവിനെ വധിക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 അശ്ശൂർരാജാവ് അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവ് ദമ്മേശെക്കിലേക്കു ചെന്ന് അതിനെ പിടിച്ച് അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അശ്ശൂർ രാജാവ് അവന്‍റെ അപേക്ഷ കേട്ടു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു. Viz kapitolaസമകാലിക മലയാളവിവർത്തനം9 അങ്ങനെ അശ്ശൂർരാജാവ് ആഹാസിന്റെ അഭ്യർഥന അംഗീകരിച്ചു. അദ്ദേഹം ദമസ്കോസ് ആക്രമിച്ചു കീഴടക്കി. അതിലെ നിവാസികളെ അദ്ദേഹം തടവുകാരാക്കി കീറിലേക്കു കൊണ്ടുപോകുകയും അവരുടെ രാജാവായ രെസീനെ വധിക്കുകയും ചെയ്തു. Viz kapitola |