2 കൊരിന്ത്യർ 11:21 - സത്യവേദപുസ്തകം C.L. (BSI)21 അങ്ങനെയുള്ള കാര്യങ്ങളിൽ ഞങ്ങൾ ദുർബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു. എന്നാൽ ആർക്കെങ്കിലും പ്രശംസിക്കുവാൻ ധൈര്യമുണ്ടെങ്കിൽ-ഒരു ഭോഷനെപ്പോലെ ഞാൻ പറയുന്നു-എനിക്കും ധൈര്യമുണ്ട്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ- ഞാൻ ബുദ്ധിഹീനനായി പറയുന്നു- ഞാനും ധൈര്യപ്പെടുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ‒ഞാൻ ബുദ്ധിഹീനനായി പറയുന്നു‒ഞാനും ധൈര്യപ്പെടുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം21 ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു. മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും. Viz kapitola |