1 രാജാക്കന്മാർ 10:17 - സത്യവേദപുസ്തകം C.L. (BSI)17 സ്വർണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വർണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്ക് മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവ് ലെബാനോൻ വനഗൃഹത്തിൽ വച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അടിച്ചുപരത്തിയ പൊന്ന് കൊണ്ടു അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും ഏകദേശം രണ്ടു കിലോഗ്രാം പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം17 അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മൂന്നു മിന്നാ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു. Viz kapitola |