1 ദിനവൃത്താന്തം 7:15 - സത്യവേദപുസ്തകം C.L. (BSI)15 മാഖീർ ഹുപ്പീമിനും ശൂപ്പീമിനും ഭാര്യമാരെ നല്‌കി. മാഖീറിന്റെ സഹോദരിയാണ് മയഖാ. മാഖീറിന്റെ രണ്ടാമത്തെ പുത്രൻ സെലോഫഹാദിന് പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്ന് ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്ന് ആയിരുന്നു; ശെലോഫെഹാദിനു പുത്രിമാർ ഉണ്ടായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്‍റെ രണ്ടാമത്തെ പുത്രന്‍റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം15 മാഖീർ ഹുപ്പീമിന്റെയും ശൂപ്പീമിന്റെയും സഹോദരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. മനശ്ശെയുടെ മറ്റൊരു പിൻഗാമിയുടെ പേര് ശെലോഫെഹാദ് എന്നായിരുന്നു. അദ്ദേഹത്തിന് പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. Viz kapitola |