ഉത്തമഗീതം 1:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ ഞാൻ അലഞ്ഞു തിരിയുന്നവളെപ്പോലെ ഇരിക്കുന്നത് എന്തിന്? Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 പ്രാണപ്രിയാ, പറയൂ; എവിടെയാണ് അങ്ങ് ആടു മേയ്‍ക്കുന്നത്? എവിടെയാണ് അവ ഉച്ചയ്‍ക്കു വിശ്രമം കൊള്ളുന്നത്? അങ്ങയുടെ കൂട്ടുകാരുടെ ആട്ടിൻപറ്റങ്ങൾക്കു സമീപം ഞാനെന്തിന് അലഞ്ഞുതിരിയണം? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്കു കിടത്തുന്നത് എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻകൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു? Viz kapitolaസമകാലിക മലയാളവിവർത്തനം7 എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ, നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്? അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്? ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം? Viz kapitola |