Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 31:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 “ഞാൻ അങ്ങേയുടെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ എന്‍റെ യാചനയുടെ ശബ്ദം അവിടുന്ന് കേട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 തിരുസന്നിധിയിൽനിന്നു ഞാൻ പുറന്തള്ളപ്പെട്ടല്ലോ എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എന്നാൽ ഞാൻ സഹായത്തിനായി അപേക്ഷിച്ചപ്പോൾ, അവിടുന്ന് എന്റെ നിലവിളി കേട്ടു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 ഞാൻ നിന്റെ ദൃഷ്‍ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

22 “അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!” എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു. എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 31:22

Následuj nás:

Reklamy


Reklamy