നെഹെമ്യാവ് 11:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 യെരൂശലേമിലെ ലേവ്യരുടെ മേൽനോട്ടക്കാരൻ ബാനിയുടെ പുത്രൻ ഉസ്സി ആയിരുന്നു. ബാനി ഹശബ്യായുടെയും ഹശബ്യാ മത്ഥന്യായുടെയും മത്ഥന്യാ മീഖയുടെയും പുത്രൻ; ദേവാലയത്തിലെ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്റെ മക്കളിൽ ഒരാളായിരുന്നു ഉസ്സി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 ദൈവാലയത്തിലെ വേലയ്ക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം22 ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി. Viz kapitola |